ഇടുക്കി:കുയിലിമല ജില്ലാ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ കലക്ടർ എച്ച് ദനേശൻ അനാച്ഛാദനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, അസിസ്റ്റന്റ്കളക്ടർ സൂരജ് ഷാജി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എൻ .ആർ വൃന്ദാദേവി, ഡെപ്യൂട്ടി കലക്ടർ എസ് ബിന്ദു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് പ്രതിമ നിർമ്മിച്ച് സ്ഥാപിച്ചത്. കട്ടപ്പനക്കാരൻ ഗുരു ഫെബിൻ ജോസഫും ശിഷ്യൻ അജയ് ചന്തുവും ചേർന്നാണ് പ്രതിമ നിർമ്മിച്ചത്.. ക്ലേമോഡലിൽ മോൾഡ് തയ്യാറാക്കി കോൺക്രീറ്റ് ചെയ്ത് മാറ്റ് ഫിനിഷ് പെയ്ന്റ് ചെയ്താണ് പൂർത്തിയാക്കിയിരിക്കുന്നത്. 1.8 ലക്ഷംരൂപയാണ് നിർമ്മാണച്ചെലവ്. നിർമ്മിതി കേന്ദ്രം പ്രൊജക്രറ്റ് എൻജിനീയർ എസ് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിമാ നിർമ്മാണം.