മുട്ടം: തുടങ്ങാനാട്: പഴയമറ്റം,വാഴമല,ചള്ളാവയൽ, തുടങ്ങാനാട് പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്. മുട്ടം ഓവർ സീയർ ഓഫീസിൽ രാത്രിയിൽ
ജീവനക്കാർ ഡ്യൂട്ടിക്ക് ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിലുണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കുന്നത് പിറ്റേന്ന് രാവിലെ മൂലമറ്റം സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാർ എത്തുമ്പോൾ മാത്രമാണ്.. ഇത് വൈദ്യുതി ഉപഭോക്താക്കളെ കഷ്ടത്തിലാക്കുകയാണ്. ലോക്ക് ഡൗൺ ദിവസങ്ങളിൽ വീടുകളിൽ കഴിച്ച് കൂട്ടേണ്ടി വരുമ്പോൾ വൈദ്യുതി തടസം മൂലം ഫാനുകൾ പ്രവർത്തിക്കാൻ കഴിയുന്നുമില്ല. മുട്ടം ഓവർ സീയർ ഓഫീസിൽ രാത്രിയിലും ജീവനക്കാരെ നിയമിച്ച് പ്രദേശത്തെ വൈദ്യുതി തടസം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെആവശ്യം.