വോട്ടെണ്ണൽ ദിനത്തിൽ നിയോജകമണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു.
കൺട്രോൾ റൂം നമ്പർ
1. 04862 233037, 4. 9747276616
2. 04862 233103 5. 9495959919
3. 1950 6. 04862 232400
മീഡിയ സെന്റർ
ജില്ലയിലെ പ്രധാന മീഡിയ സെന്റർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കും. ഇതിനു പുറമേ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ മീഡിയ സെന്റർ പ്രവർത്തിക്കും.
അതോറിറ്റി ലെറ്റർ ലഭിച്ചവരിൽ കൊവിഡ് പരിശോധനാ ഫലമോ രണ്ടു ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ട്രെൻഡ്‌സ് ടിവി എന്ന വെബ്‌സൈറ്റ് മുഖേനയാണ് ജില്ലാ മീഡിയ സെന്ററിൽ വിവരങ്ങൾ ലഭ്യമാകുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും കൗണ്ടിംഗ് കേന്ദ്രത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ ആപ്ലിക്കേഷനിൽ വരണാധികാരികൾ എന്റർ ചെയ്യുന്ന വിവരങ്ങളാണ് ഇൻഫോഗ്രാഫിക്‌സ് ഉൾപ്പെടെ ട്രെൻഡ്‌സ് ടിവിയിൽ പ്രദർശിപ്പിക്കുക.
തത്സമയം അറിയാം
പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ ഫലങ്ങൾ Voter helpline എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും https://results.eci.gov.in/ എന്ന ലിങ്കിലൂടെയും തത്സമയം അറിയാനാകും.