ചെറുതോണി: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് വാഴത്തോപ്പ് പഞ്ചായത്തിലെ മൂന്നും നാലും വാർഡുകൾ അടച്ചു. കരിമ്പനിൽ നിന്നും സെന്റ് മേരീസ് പള്ളി ജംഗ്ഷൻ വഴി പോകുന്ന മൂന്നും നാലും വാർഡുകളിലേക്കു പ്രവേശിക്കുന്ന റോഡും അടച്ചു വേലികെട്ടി. അടച്ചിരിക്കുന്ന റോഡിൽ പൊലീസ് നിയന്ത്രണമേർപ്പെടുത്തി ഈ വാർഡിലേക്ക് ആവശ്യമില്ലാതെ പ്രവേശിക്കുന്നതും ആളുകൾ പുറത്തിറങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ റോഡുവഴി കുട്ടപ്പൻ സിറ്റി ആൽപ്പാറ, കഞ്ഞിക്കുഴി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അട്ടിക്കളം വഴി തിരിഞ്ഞു പോകേണ്ടതാണന്നു അധികൃതരറിയിച്ചു.