ചെറുതോണി: പൊട്ടിപൊളിഞ്ഞ് ഇളകി മാറിയ സ്ലാബുകൾ കാൽനടയാത്രക്കാർക്ക് അപകട ഭീക്ഷണിയാകുന്നു. ആലപ്പുഴ- മധുര സംസ്ഥാന പാത കടന്നു പോകുന്ന കഞ്ഞിക്കുഴി ടൗണിലെ ഓടകൾക്ക് മുകളിലെ സ്ലാബുകളാണ് പൊട്ടിപൊളിത്ത് കാൽ നടയാത്രികർക്ക് അപകട ഭീക്ഷണിയാകുന്നത്. ദിനംപ്രതി നൂറ് കണക്കിന് കാൽനടയാത്രികർ കടന്നു പോകുന്ന കഞ്ഞിക്കുഴി ടൗണിലെ ഓടകൾ മൂടി ഇരിക്കുന്ന സ്ലാബുകൾ പൊട്ടിപൊളിഞ്ഞ് ഇളകി മാറിയ അവസ്ഥയിലാണ്. ഈ സ്ലാബുകൾ കൾക്ക് മുകളിലൂടെയാണ് പൊതു ജനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത്. പൊട്ടിപൊളിഞ്ഞ സ്ലാബിലെ കമ്പികളിൽ തട്ടി വിണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് അപകട ഭീക്ഷണിയായ സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് അധികാരികൾക്കും നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി പൊട്ടിപൊളിഞ്ഞ സ്ലാബുകൾ മാറ്റി സ്ഥാപിച്ച് കാൽനടയാത്രികർക്ക് സുരക്ഷ ഒരുക്കണമെന്ന് വ്യാപാരികളും നാട്ടുകാരുമാവശ്യപ്പെടുന്നു.