കരിമണ്ണൂർ: കരിമണ്ണൂർ ടൗണിലൂടെ ബസുകൾ അപകടകരമായ വേഗതയിലാണ് കടന്ന് പോകുന്നതെന്ന് വ്യാപകമായ പരാതി.കരിമണ്ണൂർ ടൗണിൽ വിവിധ സ്ഥലങ്ങളിൽ ജനം റോഡ് മുറിച്ച് കടക്കുമ്പോൾ ചില ബസ്സുകൾ ഉച്ചത്തിൽ ഹോണടിച്ച് അമിത വേഗത്തിൽ കടന്ന് പോകുന്നത് സ്ഥിരം കാഴ്ചയാണെന്ന് ഓട്ടോ റിക്ഷ ഡ്രൈവർമാർ പറയുന്നു. തൊടുപുഴ ഉടുമ്പന്നൂർ ഭാഗത്തേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന കരിമണ്ണൂർ ടൗണിൽ എപ്പോഴും തിരക്കാണ്. മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പും പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.