''ജില്ലയിൽ നാല് സീറ്റിലും ഇടതുപക്ഷത്തിന് വിജയം ഉറപ്പാണ്. തൊടുപുഴയുടെ കാര്യത്തിൽ അത്രത്തോളം ഉറപ്പ് പറയാനാകില്ല. പീരുമേട് എൽ.ഡി.എഫ് തോൽക്കുമെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. അവിടെ മികച്ച വിജയം നേടും."

- കെ.കെ. ശിവരാമൻ (എൽ.ഡി.എഫ് കൺവീനർ)

''അഞ്ച് സീറ്റിലും ജയിക്കുമെന്നാണ് പ്രതീക്ഷ. എക്സിറ്റ് പോളുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല. ജനങ്ങളുടെ തീരുമാനം യു.ഡി.എഫ് അനുകൂലമാണ് "

-അഡ്വ. എസ്. അശോകൻ (യു.ഡി.എഫ് ചെയർമാൻ)

''കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടുക്കി ജില്ലയിൽ പൊതുവെ മുന്നേര്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. എ.ഐ.എ.ഡി.എം.കെയുമായിട്ടുള്ള സഖ്യം തമിഴ്മേഖലകളിൽ നേട്ടമുണ്ടാക്കും. വോട്ടിംഗ് ശതമാനം നല്ല വർദ്ധനയുണ്ടാകും"

-കെ.എസ്. അജി (എൻ.ഡി.എ ജില്ലാ ചെയർമാൻ)