waste

തൊടുപുഴ: കാരിക്കോട്- കുന്നം പൊതുമരാമത്ത് റോഡിൽ തൊണ്ടിക്കുഴക്ക് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇവിടെയുള്ള റേഷൻ കടയ്ക്ക് സമീപമാണ് ജനവാസം കുറഞ്ഞ മേഖലയിൽ ചാക്കിൽക്കെട്ടി മാലിന്യം നിക്ഷേപിക്കുന്നത്. രാത്രിയുടെ മറപിടിച്ചാണ് സാമൂഹ്യവിരുദ്ധർ ഇത്തരം പ്രവർത്തി ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മാലിന്യം തള്ളുതിനാൽ ഇതുവഴി കാൽനടയാത്രക്കാർ മൂക്ക് പൊത്തി നടക്കേണ്ട ഗതികേടിലാണ്. സമീപത്ത് തന്നെയാണ് റേഷൻകടയുള്ളത്. ഇവിടെയും നിരവധി പേർ ദിവസവും എത്തുന്നതാണ്. അതേ സമയം ഇത്തരത്തിൽ മാലിന്യം തള്ളുന്ന സംഭവത്തിൽ ആളുകളെ കണ്ടെത്തി കർശന നടപടി എടുക്കണമെന്നാണ് വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്. വാർഡ് മെമ്പർ അടക്കമുള്ളവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. വീതികുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുമ്പോൾ ചാക്ക് പൊട്ടി മാലിന്യം റോഡിൽ ചിതറുന്നതും നായക്കൾ ഇത് കടിച്ച് വലിക്കുന്നതും പതിവ് കാഴ്ചയാണ്.