ഇടുക്കി: ജില്ലയിൽ ഇന്നലെ 978 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 16 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 978 രോഗികളിൽ ആന്റിജൻ- 594, ആർ.ടി.പി.സി.ആർ- 382, ട്രൂനാറ്റ്/ സിബിനാറ്റ്- 2 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. 307 പേർ കൊവിഡ് രോഗമുക്തി നേടി
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 46
ബൈസൺവാലി- 20
ഏലപ്പാറ- 24
ഇരട്ടയാർ- 20
കഞ്ഞിക്കുഴി- 30
കരുണാപുരം- 49
കട്ടപ്പന- 27
കൊന്നത്തടി- 27
മണക്കാട്- 23
നെടുങ്കണ്ടം- 57
പള്ളിവാസൽ- 28
പാമ്പാടുംപാറ- 34
പുറപ്പുഴ- 24
രാജകുമാരി- 57
സേനാപതി 20
തൊടുപുഴ- 118
ഉടുമ്പൻചോല- 36
വാത്തിക്കുടി- 24
വാഴത്തോപ്പ്- 42
വെള്ളത്തൂവൽ- 22