ചെറുതോണി: യു ഡി എഫിന്റെ കോട്ടയിൽ റോഷിയുടെ വിജയത്തിന് തിളക്കമേറെ. അഞ്ചാം തവണയുംഇടുക്കിയുടെ സാരഥിയാകാൻ സാധിച്ചത്റോഷിഅഗസ്റ്റ്യൻ എന്ന ജനകീയ നേതാവിനെ്റെ വിജയംകൂടിയാണ്. മുന്നണി മാറിയിട്ടും യു ഡി എഫ് കോട്ട തകർക്കാൻ ഇത് റോഷിക്ക് തുണയായി .കഴിഞ്ഞ നാല് തവണയും യു ഡി എഫിനൊപ്പം നിന്നാണ് റോഷി അഗസ്റ്റിൻ നിയമ സഭയിലെത്തിയത്. എന്നാൽ ഇക്കുറി താന്റെ പാർട്ടിയായ കേരളകോൺഗ്രസ് (എം) മുന്നണി മാറിപ്പോൾ റോഷി പാർട്ടിയോടൊപ്പം നിലകൊണ്ടു. യു ഡി എഫിന് മേൽ കൈയുള്ള ഇടുക്കി മണ്ഡലത്തിൽ നിന്നും റോഷി ജയിച്ചത് റോഷിയുടെ വ്യക്തി ബന്ധം മൂലമാണ്. ഇടുക്കി മണ്ഡലത്തിൽ നിന്നും ഇതിന് മുൻപ് എൽ ഡി എഫ് ജയിച്ചത് സുലൈമാൻ റാവുത്തർ ജനതാദളിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴാണ്. പ്രളയ കെടുതിയിൽ പെട്ടവർക്ക് വ്യക്തി ബന്ധങ്ങൾ വഴി സഹായം നേടി നൽകിയതും റോഷി ക്ക് തുണയായി. ഒന്നരക്കോടി രൂപയുടെ സഹായമാണ് 2018ലെ പ്രളയത്തിൽ ഭവനവും കൃഷിഭൂമിയും, ആടുമാടുകളും നഷ്ടപ്പെട്ടവർക്ക് റോഷി അഗസ്റ്റിൻ വിതരണം ചെയ്തത്. എതിരാളികളെ പോലും കടന്നാക്രമിക്കാതെയുള്ള പെരുമാറ്റവും പ്രസംഗ വേധികളിൽ പോലും കാട്ടുന്ന മാന്യതയുമെല്ലാം വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കി. കേരളത്തിലാകമാനം ഉണ്ടായ എൽ ഡി എഫ് തരംഗവും റോഷി അഗസ്റ്റിന് തുണയായിമാറി.