തൊടുപുഴ: ജില്ലയിൽ എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായി എൽഡിഎഫ് ജില്ലാ കമ്മറ്റി

.ഈ വിജയം കൂടുതൽ ഉത്തരവാദിത്വത്തോടു കൂടി മുന്നോട്ട് പോകുവാനും ജനങ്ങൾക്ക് കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുവാനും പ്രചോദനമാണ്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനും ജനങ്ങൾനൽകിയ അംഗീകാരമാണ് നാല് സീറ്റിലും വിജയിക്കുവാൻ സാധിച്ചത്. യുഡിഎഫും ബിജെപിയും നടത്തിയകള്ള പ്രചരണങ്ങളും നുണക്കഥകളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർ തിരിച്ച് വോട്ടു തേടാനുള്ള ബിജെപിയും ശ്രമങ്ങൾക്കും വൻ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തൊഴിലാളികളും കർഷകരും സാധാരണ ജനങ്ങളും എൽഡിഎഫിന്റെ കീഴിൽ അണി നിരന്നതിന്റെ തെളിവാണ് ഈ വിജയം. പ്രളയകാലത്തും മഹാമാരിയുടെ കാലത്തും മലയോര ജനതയെ കൂടെ നിർത്തി സംരക്ഷിച്ചതിനുള്ള പ്രതിഫലമാണ് ജനങ്ങൾ വോട്ടിലൂടെ നൽകിയതെന്ന് എൽ. ഡി. എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ ,സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കേരള കോൺഗ്രസ്( എം )ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ, ജനതാദൾ ജില്ലാ പ്രസിഡന്റ് എം കെ ജോസഫ്, എൻസിപി ജില്ലാപ്രസിഡന്റ് അനിൽകൂവപ്ലാക്കൽ, കേരള കോൺഗ്രസ് (ബി )ജില്ലാ പ്രസിന്റ് ഡന്റ് പി കെ ജയൻപിള്ള, കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ലാപ്രസിഡന്റ് ജോണി ചെരുപറമ്പിൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എൻ എ സുലൈമാൻ, കോൺഗ്രസ് (എസ് )ജില്ലാ പ്രസിഡന്റ് പി കെ വിനോദ്, ലോക താന്ത്രിക്ക് ജില്ലാ പ്രസിഡന്റ് സോമനാഥൻനായർ തുടങ്ങിയവർ പറഞ്ഞു.