ഇടുക്കി: ജില്ലയിൽ ആകെ പോൾ ചെയ്ത വോട്ടിൽ എൻ.ഡി.എ നേടിയത് 7.76ശതമാനം വോട്ട്. ജില്ലയിലാകെ 6,38,832 വോട്ടാണ് പോസ്റ്റൽ ബാലറ്റടക്കം അഞ്ച് മണ്ഡലത്തിലുമായി പോൾ ചെയ്തത്. ഇതിൽ 49,600 വോട്ടാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ നേടിയത്. മണ്ഡലത്തിൽ പുതുമുഖമായെത്തിയ ബിജെപി സ്ഥാനാർത്ഥി പി. ശ്യാംരാജ് നേടിയത് 21,263 വോട്ടാണ്. ഇടുക്കിയിലെ ബി.ഡി.ജെ.സ് സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ 9286 വോട്ടും ഉടുമ്പൻചോലയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സന്തോഷ് മാധവൻ 7208 വോട്ടും നേടി. പീരുമേട്ടിലെ ബി.ജെ.പി സ്ഥാനാർത്ഥി ശ്രീനഗരി രാജൻ 7126 വോട്ടും ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ (സ്വത.) സ്ഥാനാർത്ഥി എസ്. ഗണേഷ് 4717 വോട്ടും നേടി.