തൊടുപുഴ: ജില്ലയിൽ നോട്ടയുടെ (നൺ ഓഫ് ദി എബൗവ്) വോട്ട് കുറഞ്ഞു. ഇത്തവണ അഞ്ച് മണ്ഡലത്തിലുമായി 3246 വോട്ടാണ് നോട്ട നേടിയത്. നോട്ട തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയ ശേഷം ആദ്യമായി നടന്ന നിയമസഭ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. അന്ന് ജില്ലയിൽ 3623 വോട്ട് നോട്ട നേടിയിരുന്നു. മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യാൻ താത്പര്യം ഇല്ലാത്തവരാണ് നോട്ട ഉപയോഗിക്കുന്നത്. ആകെ പോൾ ചെയ്ത വോട്ടിന്റെ അരശതമാനം മാത്രമാണ് ഇത്തവണ നോട്ടയ്ക്ക് വോട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് ദേവികുളത്താണ്- 807 പേർ, ഉടുമ്പൻച്ചോല- 687, തൊടുപുഴ- 674, പീരുമേട്- 401, ഇടുക്കി- 677 എന്നിങ്ങനെയാണ് കണക്ക്.