balakrishna-pillai

തൊടുപുഴ: കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്ത ജനനേതാവായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി തീരാനഷ്ടമാണ്. കെ.എം. ജോർജ് കഴിഞ്ഞാൽ പ്രധാനപ്പെട്ട നേതാവ് ബാലകൃഷ്ണപിള്ളയായിരുന്നു. മന്ത്രി, എം.പി, എം.എൽ.എ എന്നീ നിലകളിൽ ഉജ്ജ്വലപോരാട്ടം നടത്തി.