അറക്കുളം: അറക്കുളം പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്2 നെ നിയമിക്കുന്നു (ഒരു ദിവസം 460 രൂപ).. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി മേയ് 6ന് ഉച്ചകഴിഞ്ഞ് 2ന് അറക്കുളം പി.എച്ച്.സി യിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത പ്ലസ്ടൂ സയൻസ്, ഡിഎച്ച്‌ഐസി കോഴ്‌സ് (പ്രസ്തുത കോഴ്‌സിന്റെ അഭാവത്തിൽ എസ്.ഐ.സി കോഴ്‌സുകാരെയും പരിഗണിക്കും)