ഇടുക്കി: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നതിന് മേയ് 10, 11 തീയതികളിൽ വാക് ഇൻഇന്റർവ്യൂ നടത്തും. താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉളള ഉദ്യോഗാർത്ഥികൾ rdd-cz.ims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയടങ്ങിയ ബയോഡേറ്റാ മേയ് 6 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. പ്രതിമാസ ശമ്പളം 57525 രൂപ.

സിഎഫ്എൽറ്റിസികളിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിക്കാൻ സാദ്ധ്യതയുളളതിനാൽ ഈ ജോലി ചെയ്യുവാൻ താത്പര്യമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇന്റർവ്യൂ നടത്തുന്ന സ്ഥലവും സമയവും തിയതിയും ഉദ്യോഗാർത്ഥികളെ പിന്നിട് അറയിക്കുന്നതാണ്.