തൊടുപുഴ: ജില്ലാ ഹോമിയോ വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 856389 ആളുകൾക്ക് സൗജന്യ പ്രതിരോധ മരുന്ന് വിതരണം ചെയ്തതായി ഡി എം ഒ ഡോ: ജിജി വർഗീസ് പറഞ്ഞു. ഹോമിയോ വകുപ്പിന്റെ ജില്ലയിലുള്ള 2 ജില്ലാ ആശുപത്രികൾ, 38 ഡിസ്പെൻസറികൾ, ദേശിയ ആരോഗ്യ മിഷന്റെ (എൻ എച്ച് എം) കീഴിലുള്ള 24 ഡിസ്പെൻസറികൾ, എസ് സി മേഖലയിലുള്ള 2 ഡിസ്പെൻസറികൾ, ട്രൈബൽ മേഖലയിലുള്ള മൊബൈൽ യൂണിറ്റ് 1 എന്നിങ്ങനെയുള്ള സംവിധാനത്തിലൂടെയാണ് ഹോമിയോ വകുപ്പ് ജില്ലയിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലൈബ്രറികൾ, സംസ്ക്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലൂടെയും വിതരണം ചെയ്തിട്ടുണ്ട്.