ഇടുക്കി: ജില്ലയിൽ ഇന്നലെ 407 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 16.16 ആണ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 336 പേർ കൊവിഡ് രോഗമുക്തി നേടി. ഇടവെട്ടി- 26, കട്ടപ്പന- 22, മണക്കാട്- 22, തൊടുപുഴ- 71, വാഴത്തോപ്പ്- 34 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള പഞ്ചായത്തുകളിലെ രോഗവിവരക്കണക്ക്.