തൊടുപുഴ: തൊടുപുഴയാറ്റിൽ കാണാതായ വീട്ടമ്മയ്ക്കായി തിരച്ചിൽ നടത്തി തൊടുപുഴ പുതിയിടത്ത് കെ.ഗോപാലകൃഷ്ണന്റെ ഭാര്യ രാധയെയാണ് (68) ഇന്നലെ പുലർച്ചെ മകളുടെ വീട്ടിൽ നിന്ന് കാണാതായത്. തൊടുപുഴയിൽ താമസിക്കുന്ന രാധ രണ്ട് മാസമായി വെങ്ങല്ലൂരിൽ മകളുടെ വീട്ടിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇവരെ കാണാതായത്. വീട്ടിനുള്ളിൽ നിന്ന് ലഭിച്ച ഇവരെഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ രാത്രി വരെ ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീം തൊടുപുഴയാറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ മഴയെ തുടർന്ന് തെരച്ചിൽ നിറുത്തുകയായിരുന്നു. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കും.