ഇടുക്കി: ജില്ലയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് നെടുങ്കണ്ടം, സേനാപതി, വാഴത്തോപ്പ് പഞ്ചായത്തുകൾ അടച്ചു. ഇവിടങ്ങളിലെ എല്ലാ വാർഡുകളും കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാ കളക്ടർ വിജ്ഞാപനമിറക്കി. കൂടാതെ ഇടവെട്ടി പഞ്ചായത്തിലെ ഒമ്പതാം വാർഡും കണ്ടെയ്‌മെന്റ് സോണാക്കി. ഇതോടെ 13 വാർഡുകളുള്ള പഞ്ചായത്തിൽ 6, 7, 8 വാർഡുകളൊഴികെ എല്ലാം അടഞ്ഞ് കിടക്കുകയാണ്. വെള്ളിയാമറ്റം പഞ്ചായത്തിലെ 14-ാം വാർഡ് പൂർണമായും കാഞ്ചിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വരുന്ന എസ്.എൻ പടി മുതൽ ബാലവാടി സെറ്റിൽമെന്റ് പൂർണമായും ചെക്ക് ഡാം മുതൽ രാജ സന്നിധി ഉൾപ്പെടെയുള്ള ഭാഗങ്ങൾ എന്നിവയും കണ്ടെയ്‌മെന്റ് സോണാക്കി. പാമ്പാടുംപാറ പഞ്ചായത്തിലെ 11-ാം വാർഡിൽ വരുന്ന ഗാന്ധിനഗർ മക്കൊള്ളിപ്പടി മുതൽ മൂരിയൻ വയൽ ടോമിപ്പടി വരെ, സി.ആർ.എസ് പടി മുതൽ ദേവഗിരി അമ്പലത്തിനെതിർവശം വരെ, മൂന്നാം വാർഡിൽ വരുന്ന നെല്ലിപ്പാറ ഒഴികെയുള്ള ഭാഗങ്ങൾ, 15ാം വാർഡിൽ വരുന്ന വടക്ക് പി.എച്ച്‌.സി റോഡിൽ ശൂലത്തറ മുതൽ രഘുവിന്റെ കട വരെയും, തെക്ക് തേനംമാക്കൽ റോഡിൽ മഹേന്ദ്രൻ കടയ്ക്ക് എതിർവശം മുതൽ വോളിബോൾ ബെന്നിയുടെ വീട് വരെയും. 12ാം വാർഡിൽ ഉൾപ്പെടുന്ന പി.എച്ച്‌.സി റോഡിൽ ശൂലത്തറ മുതൽ തോവാള കള്ള് ഷാപ്പ് വരെ (ഇതിൽ ശൂലത്തറ മുതൽ മന്നാക്കുടി വരെ റോഡിന് ഇടത് വശം മാത്രം) നമ്രാടത്ത് സണ്ണിയുടെ വീടിരിക്കുന്ന വശം വരെയും.