ഇടുക്കി:ജില്ലയിലെ യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റുസ്ഥാനം രാജിവെക്കാൻ തയാറാണെന്ന് ഇബ്രാഹിം കുട്ടി കല്ലാർ. ജില്ലയിൽ യുഡിഎഫിനുണ്ടായ തിരിച്ചടി അന്വേഷിക്കും. ഇക്കാര്യം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിജയം ഉറപ്പായിരുന്ന പീരുമേട്ടിലെ അപ്രതീക്ഷിതതോൽവി വിശ്വസിക്കാനാവുന്നില്ല. ഇവിടത്തെ പരാജയം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും.