പീരുമേട്: ജനവിധി അംഗീകരിക്കുന്നതായി യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ്. പീരുമേട്ടിൽ രാഷ്ട്രീയമായുള്ള മത്സരത്തിൽ വിധി തനിക്കെതിരായി. . ഭരണപക്ഷത്തിനെതിരെ ലഭിച്ച ആരോപണങ്ങൾ വോട്ടാക്കുന്നതിൽ പരാജയപ്പെട്ടു. സംഘടനാ തലത്തിലുള്ള പ്രവർത്തനത്തിൽ പിന്നാക്കം പോയി. ചില മേഖലയിൽനിന്ന് പിന്നിൽനിന്ന് കുത്തുകയും ചെയ്തതാണ് തനിക്ക് വിനയായത്. ഇതിന് ഉദാഹരണമാണ് ഏലപ്പാറയിലും ഉപ്പുതറയിലും 2016നെ അപേക്ഷിച്ച് വോട്ട് കുറഞ്ഞത്. ഏലപ്പാറയിലും ഉപ്പുതറയിലും വോട്ടുചോർച്ച ഉണ്ടായതാണ് തന്റെ പരാജയത്തിന് വഴിവെച്ചതെന്ന് അദ്ദേത്തം പറഞ്ഞു..