വണ്ണപ്പുറം: ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന കരട് ബൈലോ പഞ്ചായത്ത് ആഫീസിൽ പ്രസിദ്ധീകരിച്ചു. ബൈലോ പരിശോധിക്കുന്നതിന് പഞ്ചായത്ത് ആഫീസ് പ്രവൃത്തി സമയത്ത് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും മേയ് 18നകം രേഖാമൂലം പഞ്ചായത്ത് ആഫീസിൽ ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു.