സേനാപതി :പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ട് സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യവസ്ഥകൾ പ്രതിദിനം 560 രൂപയായിരിക്കും വേതനം. പ്ലസ്ടു, നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച ജി.എൻ.എം/ബി.എസ്.സി നേഴ്‌സിംഗ് പാസായിരിക്കണം. കേരള നഴ്‌സസ് മിഡ്‌വൈഫ് മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം (കൂടാതെ എൻ.എച്ച്.എം നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയം). യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. മെയ് 5 മുതൽ 10 വരെ ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളൂ.

സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെയ് 11 രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകുക. അപേക്ഷയോടൊപ്പം ബയേഡേറ്റ, രണ്ട് പാസ്‌പോർട്ട് സൈസ് ഫേട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ഹാജരാക്കണം. സേനാപതി പഞ്ചായത്തിൽ സ്ഥിരതാമസം ഉളളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.