കട്ടപ്പന :നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റുമെന്റ് സെന്ററിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവാൻമാരായവരും 60 വയസിന് താഴെ പ്രായമുളളവർക്കും അപേക്ഷിക്കാം. 4 പുരുഷൻമാരുടേയും 4 സ്ത്രീകളുടേയും ഒഴിവുണ്ട്. താത്പര്യമുളളവർ അപേക്ഷ മേയ് 6 ന് ഉച്ചകഴിഞ്ഞ് 3നു മുമ്പായി ഇമെയിൽ മുഖേനയോ നേരിട്ടോ സമർപ്പിക്കാം. ഇമെയിൽ വിലാസം: munsecktpna@gmail.com