ഇടുക്കി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച്ച വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ മൃഗാശുപത്രിയുടെ പ്രവർത്തനങ്ങൾ പുന:ക്രമീകരിച്ചു. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയായി ക്രമപ്പെടുത്തി. വളർത്തു മൃഗങ്ങൾക്ക് ചികിത്സ ആവശ്യമുളളവർ അതത് തദ്ദേശ സ്ഥാപനത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. മറ്റു മൃഗാശുപത്രിയിൽ നിന്ന് റഫർ ചെയ്യുന്ന അടിയന്തര പ്രാധാന്യമുളള മൃഗങ്ങളെ മാത്രം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരാം. നായ്കൾക്കും പൂച്ചകൾക്കുമുളള വാക്‌സിനേഷൻ താത്കാലികമായി നിർത്തി വച്ചു. അടിയന്തിര സാഹചര്യത്തിൽ 9188522483, 04862223278 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.