ഇടുക്കി: ജില്ലയിൽ മിനി ലോക്ക് ഡൗണിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ജില്ലയിലെമ്പാടും ഹർത്താലിന് സമാനമായ സാഹചര്യമായിരുന്നു. ഇന്നലെ അവശ്യ വസ്തുക്കളുടെ വ്യാപാരസ്ഥാപനങ്ങൾ ഒഴികെ മറ്റൊന്നും തുറന്ന് പ്രവർത്തിച്ചില്ല. അതേ സമയം മിക്കയിടങ്ങളിലും വാഹനത്തിരക്ക് വ്യക്തമായിരുന്നു. തൊടുപുഴ നഗരത്തിലേക്ക് ഇന്നലെ നിരവധി പേരാണ് എത്തിയത്. പലരെയും പൊലീസ് തടഞ്ഞ് തിരിച്ചയക്കുന്നതും എത്തിയ കാരണങ്ങൾ എഴുതിയെടുക്കുന്നതും വ്യക്തമായിരുന്നു. ഞായറാഴ്ച വരെ ജില്ലയിൽ നിയന്ത്രണങ്ങൾ തുടരും.