പീരുമേട്: മുള്ളൻപന്നിയുടെ ഇറച്ചി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കേസിലെ നാല്പേരെ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. പ്രതികളായ ബിജു തോമസ്, ബിനോയ് തോമസ്, റോയി മാത്യു, സിജോ സൈമൺ എന്നിവരെയാണ് മൂന്നു വർഷത്തെ തടവിനും 10,000 രൂപയ്ക്കും പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. പെരിയാർ കടുവാസങ്കേതം വനത്തിനുള്ളിൽ പച്ചക്കാനം ഭാഗത്ത് വനപാലകർ നടത്തിയ രാത്രി കാല പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മുള്ളൻപന്നിയുടെ ഇറച്ചിയും പ്രതികളെയും പിടികൂടിയത്. വനം വകുപ്പിന് വേണ്ടി എ.പി.പി ഇന്ദുശേഖരൻ ഹാജരായി.