മുട്ടം: കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച മേലുകാവ് സ്വദേശിനിയുടെ സംസ്‌കാരം നടത്തിയത് ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അംഗങ്ങൾ. മുട്ടം സ്വദേശികളായ ബാദുഷ അഷ്രഫ്, അരുൺ കണ്ണംപള്ളി, മാഹിൻ എൻ.എച്ച്, അഷ്‌കർ എൻ, എച്ച്
എന്നിവരാണ് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ സംസ്‌കാരം നടത്തിയത്. ഇടുക്കി ലോകസഭ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ളവർ എം പി യുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ ആളുകളാണ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകുന്നത്.