തൊടുപുഴ: സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു മാർത്തോമ്മാ സഭാ മുൻ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങൾ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ ഉണ്ടായിരുന്നു. ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞുനിന്ന ആത്മീയ പ്രഭാഷകനായിരുന്നു. ആത്മീയ ജീവിതത്തിന്റെ ആഴവും പരപ്പും തലമുറകളെ നർമം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു.