ഇടുക്കി: മാർത്തോമ്മാ സഭാ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ നിര്യാണത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ അനുശോചിച്ചു. നന്മയുടെ വഴികാട്ടിയായ ജനകീയ ഇടയനാണ് മൺമറഞ്ഞതെന്നും ജാതിമത ഭേദമന്യേ മനുഷ്യ മനസിൽ നർമ്മത്തിലുടെ നന്മകൾ പാകിയ പിതാവാണ് വലിയമെത്രാപ്പൊലീത്തയെന്നും റോഷി അനുശോചന സന്ദേശത്തിൽ പറഞ്ഞു.