ngo
എൻ.ജി. ഒ യൂണിയൻ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെൽപ്പ് ഡെസ്‌ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : എൻ.ജി. ഒ യൂണിയൻ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെൽപ്പ് ഡെസ്‌ക് തൊടുപുഴ എൻ ജി ഒ യൂണിയൻ മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. വാക്‌സിൻ രജിസ്‌ട്രേഷൻ, കൊവിഡ് കൺട്രോൾ സെല്ലിനു വേണ്ടിയുള്ള വിവരശേഖരണം , തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ഡസ്‌കിന്റെ ഭാഗമായി ജില്ലയിലെമ്പാടും എത്തിക്കുവാൻ കഴിയുംവിധമാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നത്.

യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ ഹെൽപ് ഡെസ്‌ക് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
സേവനങ്ങൾ ആവശ്യമായി വരുന്ന വർ +919188240351 +918281137691 .9496434653 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ അറിയിച്ചു.