മുട്ടം: റോഡ് വിണ്ട് കീറുന്നതിനെ തുടർന്ന് വാഹനാപകടങ്ങൾ കൂടുന്നു. തൊടുപുഴ -മുട്ടം റൂട്ടിൽ പെരുമറ്റം കനാലിന് സമീപം പഴയ റോഡ് ആരംഭിക്കുന്ന ഭാഗത്താണ് റോഡിന്റെ ഒരു വശം വിണ്ട് കീറിയിരിക്കുന്നത്. ആദ്യം റോഡിൽ ഏതാനും ഭാഗത്ത് മാത്രമായിരുന്നു വിണ്ട് കീറിയത്. എന്നാൽ ഇപ്പോൾ പത്ത് മീറ്ററോളം ഭാഗത്ത് വിണ്ട് കീറിയിട്ടുണ്ട്. ചെറിയ ഇറക്കവും വളവും ചേർന്ന ഭാഗമായതിനാൽ വാഹനാപകടങ്ങൾ പതിവാകുന്നുണ്ട്. ഇവിടെ എത്തുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണംതെറ്രുന്നതിനാൽ റോഡിന്റെ വശത്തേക്കും നടു ഭാഗത്തേക്കും പെട്ടന്ന് വെട്ടിക്കുന്നതാണ് അപകടത്തിന് കാരണം.