ഇടുക്കി: ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്ന സൂചന നൽകി ഇന്നലെ രേഖപ്പെടുത്തിയത് പ്രതിദിന കൊവിഡ് രോഗ ബാധിതരുടെ ഏറ്റവും ഉയർന്ന കണക്ക്. 1396 പേർക്കാണ് ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചത്. 23.43 ആണ് പോസിറ്റിവിറ്റി നിരക്ക്. 1326 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 23 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്നെത്തിയ 42 പേർക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1396 രോഗികളിൽ ആന്റിജൻ- 698, ആർ.ടി.പി.സി.ആർ- 693, ട്രൂനാറ്റ്/ സിബിനാറ്റ്- 5 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഇന്നലെ 326 പേർ കൊവിഡ് രോഗമുക്തി നേടി. ഇതുവരെ 52 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. 13158 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതിൽ സർക്കാർ- സ്വകാര്യ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 815 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 12343 പേരാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 47434 പേർക്കാണ് ജില്ലയിലാകെ ഇതുവരെ കൊവിഡ് ബാധിച്ചവർ. 34224 പേരാണ് ആകെ കൊവിഡ് മുക്തരായത്.


രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 46

അറക്കുളം- 34

അയ്യപ്പൻകോവിൽ- 20

ബൈസൺവാലി- 53

ഇടവെട്ടി 21

ഏലപ്പാറ 30

ഇരട്ടയാർ 45

കാമാക്ഷി 39

കരിമണ്ണൂർ 66

കരിങ്കുന്നം 29

കരുണാപുരം 44

കട്ടപ്പന 38

കൊക്കയാർ 22

കൊന്നത്തടി 31

കുടയത്തൂർ 29

കുമാരമംഗലം 44

കുമളി 45

മണക്കാട് 33

മരിയാപുരം 23

നെടുങ്കണ്ടം 66

പള്ളിവാസൽ 23

പാമ്പാടുംപാറ 25

പീരുമേട് 34

പെരുവന്താനം 26

തൊടുപുഴ 108

ഉടുമ്പൻചോല 25

വണ്ടിപ്പെരിയാർ 82

വണ്ണപ്പുറം 22

വാത്തിക്കുടി 46

വെള്ളത്തൂവൽ 24

വെള്ളിയാമറ്റം 34