ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽകൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. സരീഷ് ചന്ദ്രൻ മുന്നറിയിപ്പ് നൽകി. കഞ്ഞിക്കുഴി പഞ്ചായത്തിൽ ഇപ്പോൾ 186 കൊവിഡ് രോഗികളാണ് ചികിൽസയിലുള്ളത് അതിൽ അതിവാ ഗുരുതരാവസ്ഥയിൽ അഞ്ചു പേരും, പ്രൈമറി കോണ്ടാക്ടിൽ 504 പേരുമാണ് ഇപ്പോൾ നിരിക്ഷണത്തിലുള്ളത്. പഞ്ചായത്തിലെ 16ാം വാർഡ് പൂർണ്ണമായും നാലാം വാർഡായ ചേലച്ചുവട് ഭാഗികമായും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് രോഗികളുടെ അദ്യത്തെ രോഗലക്ഷണങ്ങൾ പനിയും ചുമയും സ്വാദ് അറിയാൻ പാടില്ലത്തതുമായിരുന്നെങ്കിൽ ജനിതകമാറ്റം വന്ന കൊവിഡ് രോഗികളുടെ ലക്ഷണം ചർദി, വയറിളക്കം, നടുവ് വേദന എന്നിവയാണ് .ഈ രോഗലക്ഷണമുള്ളവർ അടിയന്തരമായി വൈദ്യസഹായം തേടണം.രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന കഞ്ഞിക്കുഴി പഞ്ചായത്തിൽ ഒരോ വാർഡിലും രണ്ട് വേളണ്ടിയർമാരെ നിയമിച്ച് രോഗികൾക്ക് മരുന്നുകളും അവശ്യ വസ്തുക്കളും എത്തിച്ച് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.