musiam


ചെറുതോണി:കൊവിഡ്മഹാമാരി അനുദിനം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഈ കാലഘട്ടത്തിൽ വെള്ളിയാഴ്ചകേരള കത്തോലിക്കാമെത്രാൻ സമിതി സംഘടിപ്പിച്ചിരിക്കുന്ന പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് ഇടുക്കി രൂപതയും അന്നേദിവസം രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ പ്രാർത്ഥനാദിനമായി ആചരിക്കും. രാവിലെ എട്ടിന് ഇടുക്കി രൂപതാവികാരി ജനറാൾമോൺ.ജോസ് പ്ലാച്ചിക്കലിന്റെനേതൃത്വത്തിൽ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് രൂപതയിലെവിവിധ സന്യാസഭവനങ്ങളും സംഘടനാ ഭാരവാഹികളുംനേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുള്ള കരുണയുടെ ജപമാലയ്ക്ക്‌മോൺ. അബ്രാഹം പുറയാറ്റ്‌നേതൃത്വം നൽകും. വൈകിട്ട് ഏഴു മുതൽ എട്ടു വരെയുള്ള സമാപന പ്രാർത്ഥന ഇടുക്കി രൂപതാമെത്രാൻ മാർജോൺ നെല്ലിക്കുന്നേൽ നയിക്കും. സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടേയും, രൂപതാ യുട്യൂബ് ചാനൽ വഴിയും പ്രാർത്ഥനയിൽ രാവിലെ മുതൽ വൈകിട്ട് വരെ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മോൺ.ജോസ് പ്ലാച്ചിക്കൽ അറിയിച്ചു.