ഇടുക്കി: ജില്ലയിൽ ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ അസി. കളക്ടർ സൂരജ് ഷാജി ക്ക് കളക്ടറേറ്റിൽ യാത്രയയപ്പ് നൽകി. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹ്രസ്വമായ ചടങ്ങിൽ എഡിഎം അനിൽകുമാറും കളക്ടറേറ്റിലെ വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്ത് ആശംസകൾ നേർന്നു. ഏൽപ്പിച്ച ജോലികൾ കൃത്യതയോടെ പൂർത്തിയാക്കിയ വളരെ ഊർജസ്വലനായ ഒരു ഉദ്യോഗസ്ഥനാണ് സൂരജ് ഷാജിയെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു. ഒരുവർഷം ഇടുക്കിയെ ഒരു അനുഭവമാക്കി മാറ്റുന്നതിൽ സഹകരിച്ച എല്ലാവിഭാഗം ജീവനക്കാർക്കും അസി. കളക്ടർ നന്ദി പറഞ്ഞു.