തൊടുപുഴ: കൊവിഡ് ഭീതി കുറയ്ക്കാൻ ഓൺലൈൻ സെമിനാറുമായി ജെ.സി.ഐ തൊടുപുഴ പൊതുജനങ്ങൾക്കായി ഓൺലൈൻ സെമിനാറുകൾ നടത്തുന്നു. ജില്ലാ മെഡിക്കൽ വകുപ്പുകളുമായി സഹകരിച്ച് സൂം പ്ലാറ്റ്‌ഫോമിലാണ് സെമിനാറുകൾ നടത്തുന്നതെന്ന് ജെ.സിഐ തൊടുപുഴ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ നഗരസഭാ അദ്ധ്യക്ഷൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ഇന്ന് ജില്ലാ ആയുർവേദ വകുപ്പുകമായും എട്ടിന് ജില്ലാ ഹോമിയോ വകുപ്പുമായും ഒമ്പതിന് ജില്ലാ അലോപ്പതി വകുപ്പുമായും സഹകരിച്ചാണ് സെമിനാറുകൾ നടത്തുക. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.30നാണ് സെമിനാറുകൾ ആരംഭിക്കുക. ജില്ലാ ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ആഫീസർ ഡോ. കെ.ആർ. സുരേഷ്, ഡോ: സതീഷ്‌കുമാർ ധന്വന്തരി (ധന്വന്തരി ആയുർവേദ ആശുപത്രി),​ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ആഫീസർ ഡോ. ജിജി വർഗീസ്, ഡോ. ഹരീഷ കുമാർ എച്ച് (ഹരിശ്രീ ഹോമിയോപ്പതി),​ ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ ,​ ജില്ലാ മാനസികാരോഗ്യം പരിപാടി നോഡൽ ആഫീസർ ഡോ: അമൽ അബ്രഹാം, ഐ.എം.എ ജില്ലാ കമ്മിറ്റി കൺവീനർ ഡോ. സി.വി. ജേക്കബ് എന്നിവർ ഓരോ ദിവസവും സെമിനാറുകളിൽ സംസാരിക്കും. സെമിനാറിൽ പൊതുജനങ്ങൾക്ക് സംശയനിവാരണത്തിനുള്ള സംവിധാനവും ഉണ്ടാകും. സൂം മീറ്റിംഗ് ഐഡി: 814 2125 9894,​ പാസ്കോഡ്: JCITDPA. ഫോൺ: 9961619879. വാർത്താ സമ്മേളനത്തിൽ തൊടുപുഴ ജെ.സി.ഐ പ്രസിഡന്റ് സി.എ ഫെബിൻ ലീ ജെയിംസ്, മുൻ നാഷണൽ ഡയറക്ടർ ഡോ. ഏലിയാസ്‌ തോമസ് എന്നിവർ പങ്കെടുത്തു.