തൊടുപുഴ:മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത, കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ വേർപാടിൽ കൊച്ചിൻ ഓയിൽ മർച്ചന്റ്‌സ് അസോസിയേഷൻ അനുശോചിച്ചു..നർമ്മ സംഭാഷണത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും.വേദനയുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്ന വലിയ മനസ്സിന് ഉടമയായിരുന്നു
അദ്ദേഹം.പ്രായത്തിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു എങ്കിലും വേദികളിലും സദസുകളിലും ആളുകളെ സന്തോഷിപ്പിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ സമൂഹത്തോട് പങ്കുവയ്ക്കുകയും ചെയ്തു..അദ്ദേഹത്തിന്റെ വേർപാട് കേരളജനതയ്ക്ക് വലിയ ഒരു നഷ്ടമാണെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.
യോഗത്തിൽ അസോസിയേഷൻ മുൻ പ്രസിഡന്റ് പ്രകാശ് റാവു,.സിബി തോമസ്, തലത്ത് മുഹമ്മദ്, എം.ജെ. കുര്യാക്കോസ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.