bjp

തൊടുപുഴ: കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് . ബി.ജെ.പി നേതാക്കൾ തൊടുപുഴയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കോലം കത്തിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ ട്രഷറർ അഖിൽ രാധാകൃഷ്ണൻ, യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം ശ്രീരാജ് എന്നിവർ പങ്കെടുത്തു.