ചെറുതോണി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണവും മരണവും കൂടുന്നു. ഇന്നലെ അമ്പതു വയസിനു മുകളിലുള്ള ആറു പേർ ഇടുക്കി മെഡിക്കൽ കോളേജിൽ മാത്രം മരിച്ചു. പുതിയതായി രോഗികളെത്തുന്നുണ്ടെങ്കിലും അഡ്മിറ്റ് ചെയ്യാൻ കഴിയുന്നില്ല. മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ആവശ്യമുള്ള നൂറോളം രോഗികളും സെക്കന്റ് ട്രീറ്റ്‌മെന്റ് സെന്ററിൽ നൂറുപേരുമുൾപ്പെടെ ഇരുന്നോറോളം രോഗികളാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായി പൊകുന്നവരുടെയും മരണപ്പെടുന്നതു മൂലമുണ്ടാകുന്ന ഒഴിവുകളിലുമാണ് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത്. കൂടുതൽ രോഗികളെത്തിയാൽ പുതിയ കെട്ടിടങ്ങളും ബെഡുകളും തയ്യാറാക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. സ്വകാര്യാശുപത്രികളിൽ ചികിത്സയിലുള്ളവരുടേയും മരണപ്പെടുന്നവരുടേയും കണക്കുകൾ ലഭ്യമായിട്ടില്ല.