ചെറുതോണി: നടപ്പ് വഴി വനംവകുപ്പ് അടച്ചു, നാട്ടുകാർക്ക് ജില്ലാ ആസ്ഥാനത്തെത്താൻ വേണ്ടത് അൻപത് കിലോമീറ്റർ. കുളമാവ് -ചക്കിമാലി വാഗമൺ റോഡ് നിർമാണത്തിലെ തടസങ്ങളാണ് പ്രതിസന്ധിയിയുണ്ടാക്കുന്നത്. . ഉറുമ്പെള്ള് കലംകമിഴ്ത്തി പ്രദേശത്തു കൂടിയുള്ള കുളമാവ് -വാഗമൺ റോഡ് ഗതാഗത യോഗ്യമാക്കാൻ വനം വകുപ്പ് തടസ്സം നിൽക്കുന്നതായി പ്രദേശവാസികളാരോപിക്കുന്നു. ഈ പ്രദേശങ്ങളിൽ നിന്നും ഏഴ് പതിറ്റാണ്ടിനപ്പുറം നാട്ടുകാർ ജില്ലാ ആസ്ഥാനത്തേക്ക് എത്തിയിരുന്ന കുളമാവ് വാഗമൺ റോഡിൽ മുൻപ് ജീപ്പ് ഉൾപ്പെടെ ചെറു വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമുണ്ടായിയിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇതുവഴിയുള്ള സഞ്ചാരം വനംവകുപ്പ് പൂർണ്ണമായി നിരോധിച്ചു .ഇതുമൂലം ഏറെ അവികസിത മേഖലയായ ഉറുമ്പെള്ള് കപ്പക്കാനം ചക്കിമാലി പ്രദേശത്തുള്ള രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ഇടുക്കി കളക്ട്രേറ്റിലോ മെഡിക്കൽ കോളേജിലോ എത്തണമെങ്കിൽ 50 കിലോമീറ്ററോളം യാത്ര ചെയ്യണം. വനം വകുപ്പിന്റെ ഈ നടപടിക്കെതിരെ നാട്ടുകാർ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയതിനേ തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി ചേർന്നു ചർച്ചകൾ നടത്തുകയും റോഡ് തുറന്നു കൊടുക്കാൻ തീരുമാനമാവുകയും ചെയ്തുവെങ്കിലും പിന്നീട് അധികൃതർ ഇക്കാര്യം പാലിച്ചില്ലന്ന് നട്ടുകാർ പറയുന്നു. മുൻപ് ഇടുക്കി ജലാശയത്തിലൂടെ ചക്കിമാലിയിലേക്ക് ഉണ്ടായിരുന്ന ബോട്ട് സർവീസ് നിലച്ചതോടെ മറ്റ് യാത്രാമാർഗ്ഗങ്ങളും നിലച്ചു. വനം വകുപ്പ് ഉന്നയിക്കുന്ന തടസ്സങ്ങൾ നീക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.