sobhana
നെടുങ്കണ്ടത്ത് സാനിറ്റൈസർ ബൂത്തുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിക്കുന്നു.

നെടുങ്കണ്ടം: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യത്തിൽ നെടുങ്കണ്ടത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ ബൂത്തുകൾ സ്ഥാപിച്ചു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ സാനിറ്റൈസർ ബൂത്തുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിജോ നടയ്ക്കൽ, മെമ്പർമാരായ എംഎസ് മഹേശ്വരൻ, ഡി.ജയകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാർ തുടങ്ങിയവർ പങ്കെടുത്തു. കിഴക്കേ കവല, പടിഞ്ഞാറേ കവല, പഞ്ചായത്ത് കാര്യാലയം, പഞ്ചായത്ത് യുപി സ്‌കൂൾ, തൂക്കുപാലം, കല്ലാർ തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലാണ് ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയോടെ സ്ഥിരം വാക്‌സിനേഷൻ സെന്ററും കല്ലാറിൽ പ്രവർത്തനം ആരംഭിക്കും.