vimal
വിമൽ

ചെറുതോണി:ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിയാപുരം കുതിരകല്ല് പിച്ചാപ്പിള്ളിൽ വിമൽ പി. മോഹനനെയാണ് (32) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. തടിയമ്പാട് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവറാണ് വിമൽ. കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് സ്‌കൂളിൽ പോയിരുന്നത്. യാത്രയ്ക്കിടയിൽ ഇയാൾ കുട്ടയോട് അശ്ലീല സംഭാഷണം നടത്തുമായിരുന്നു. കൊവിഡിനെ തുടർന്ന് സ്‌കൂൾ അടച്ചതോടെ ഇയാൾ പതിവായി കുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് കുട്ടിയെ നാലോളം തവണ ഇയാൾ പീഡനത്തിനിരയാക്കി. കുട്ടി ഇയാളെ പേടിയാണന്ന് മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയുടെ അടിസ്ഥാത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.