ഇടുക്കി :ജില്ലാ പഞ്ചായത്ത് ഓഫീസിൽ നൈറ്റ് വാച്ച്മാനായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ആരോഗ്യവാൻമാരായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ വ്യക്തമായ മേൽവിലാസവും ഫോൺനമ്പരും ഉൾപ്പെടുത്തി വെള്ളക്കലടലാസിൽ തയ്യാറാക്കിയ അപേക്ഷ മേയ് 17 വൈകിട്ട് 5 ന് മുമ്പായി സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, ഇടുക്കി, പൈനാവ് പി.ഒ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862232385