ഏലപ്പാറ: ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡൊമിസിലിയറി സെന്ററിലേക്ക് നഴ്‌സ്, വോളണ്ടിയേർസ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഴ്‌സുമാരുടെയും വോളണ്ടിയേഴ്‌സിന്റെ രണ്ടൊഴിവു വീതമാണുള്ളത്. നഴ്‌സുമാർക്ക് യോഗ്യത ജനറൽ നഴ്‌സിംഗ്, ബിഎസ് സി നഴ്‌സിംഗ് ബിരുദം, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. അപേക്ഷകർ വനിതകളായിരിക്കണം. പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് അഭികാമ്യം. വയസ് 21നും 40നും ഇടയിൽ. ദിവസവേതനം 850 രൂപ.