തൊടുപുഴ: നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുളളതിനാലും സംസ്ഥാനത്ത് സമ്പൂർണ്ണലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുളളതിനാലും നഗരസഭയിൽ നിന്നും ജനങ്ങൾക്ക് നൽകിവരുന്നസേവനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്ക്, കൺട്രോൾ റൂം എന്നിവ സജ്ജീകരിച്ചതായി ചെയർമാൻ സനീഷ്‌ജോർജ്ജ് അറിയിച്ചു. ഹെൽപ്പ് ഡെസ്‌കിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്നകോൾ സെന്ററുകളിലേയ്ക്ക് 8075171563, 9446219530, 9447511708, 9539313884, 9895157775, 04862 222711 എന്നീ നമ്പരുകളിൽബന്ധപ്പെടാവുന്നതാണ്.
വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ സജ്ജീകരിച്ചിട്ടുളള സി.എസ്.എൽ.റ്റി.സി യിൽ ഇന്ന് മുതൽരോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. 80 ബെഡ്ഡുകളാണ് ഇവിടെയുളളത്.വേണ്ടത്രസൗകര്യമില്ലാതെ വീടുകളിൽ കഴിയുന്നരോഗികളെ മാറ്റി താമസിപ്പിക്കുന്നതിനായി നഗരസഭ പരിധിയിൽ രണ്ട് ഡോമിസിലിയറികേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുïണ്ട്.. ടെസ്റ്റിംഗ്‌കേന്ദ്രങ്ങളിലും ആശുപത്രികളിലുംപോകുന്നതിന് വാഹന സൗകര്യം ലഭ്യമാകാത്ത രോഗികൾക്കായി സന്നദ്ധ സംഘടനകളുടേയും പ്രവർത്തകരുടേയും സഹകരണത്തോടെ വാഹന സൗകര്യം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിച്ചുവരികയാണന്നും ചെയർമാൻ അറിയിച്ചു.