മുട്ടം: ഷന്താൾ ജ്യോതി പബ്ലിക്ക് സ്‌കൂളിന് സമീപം അമ്പാട്ട് വിജയന്റെ പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെ വിജയന്റെ ഭാര്യ പുല്ല് വെട്ടാൻ പറമ്പിൽ എത്തിയപ്പോൾ ഉപയോഗ ശൂന്യമായ കിണറിന്റെ വലയിൽ കുരുങ്ങി കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ എം അനിൽകുമാർ, പ്ലാന്റേഷൻ വാച്ചർ സിദ്ധീക്ക്, പഞ്ചായത്ത് മെമ്പർ അരുൺ പൂച്ചക്കുഴി എന്നിവരുടെ നേതൃത്വത്തിൽ പിടി കൂടി കുളമാവ് വനത്തിൽ വിട്ടു. പാമ്പിന് 8 അടി നീളവും 8 കിലോ തൂക്കവുമുണ്ടായിരുന്നു.