മുട്ടം: ജില്ലാ ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്തി. നിലവിൽ 130 പുരുഷന്മാരായ അന്തേവാസികളും സൂപ്രണ്ട് ഉൾപ്പടെ 25 ജീവനക്കാരുമാണ് ഇവിടെയുള്ളത്. ഏവരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്ത്രീകളായ അന്തേവാസികളെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു.