കാഞ്ഞാർ: കൈപ്പകവലയിൽ കിണറ്റിൽ വീണ ആട്ടിൻക്കുട്ടിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. മൈലക്കൽ രാജുവിന്റെ ആട്ടിൻക്കുട്ടിയാണ് സമീപത്തെ അങ്കണവാടിയിലെ കിണറ്റിൽ വീണത്.ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നി രക്ഷാ സേനാംഗങ്ങൾ ആട്ടിൻക്കുട്ടിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.